കൊല്ലം ശാസ്താംകോട്ട കായലിൽ യുവദമ്പതികൾ മരിച്ച നിലയിൽ . പൂയപ്പള്ളി വാളിയോട് സ്വദേശികളായ അഭിരാമി (19), രാജീവ് (26) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ശാസ്താംകോട്ട കായലിൽ നിന്ന് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.
ആറ് മാസം മുൻപാണ് ഇരുവരും വിവാഹിതരായത്. ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. രാജീവിന്റെ പക്കൽ നിന്ന് മെഡിക്കൽ രേഖകളും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു