ടൊറന്റോ:  ലോകകപ്പിലെ ആതിഥേയരായ കാനഡയ്ക്ക് സ്വന്തം കാണികള്‍ക്ക് മുന്നില്‍ പൂട്ടിട്ട് ബോസ്‌നിയ ആന്‍ഡ് ഹെര്‍സഗോവിന. 1-1നാണ് മത്സരം സമനിലയില്‍ പിരിഞ്ഞത്. ഇരുപാതികളിലുമായി ആവേശം വാനോളം നിറഞ്ഞുനിന്ന മത്സരം കൂടിയായിരുന്നു ഇത്. അവസാന സെക്കന്‍ഡ് വരെ ഗോളവസരങ്ങള്‍ ടീമുകള്‍ക്ക് ലഭിച്ചിരുന്നു. എന്നാല്‍ ഫിനിഷിങ്ങിലെ പിഴവുകള്‍ ഇരുടീമുകളിലും നിറഞ്ഞുനിന്നു. ഒരു ഡസനോളം അവസരങ്ങളാണ് ആദ്യ പകുതിയില്‍ കാനഡയ്ക്ക് ലഭിച്ചത്. ജൊനാഥന്‍ ഡേവിഡിന് 13 യാര്‍ഡ് സര്‍ക്കിളിലിനുള്ളില്‍ ലഭിച്ച അനായാസ അവസരം പാഴാക്കി കളഞ്ഞു.

ടീമിലെ മികച്ച താരം തന്നെ അവസരം നഷ്ടപ്പെടുത്തിയതില്‍ പരിശീലകന്‍ രോഷം കൊള്ളുന്നതും ഇതിനിടയില്‍ കാണാമായിരുന്നു. പിന്നീട് നിരന്തരം അവസരങ്ങള്‍ കാനഡയ്ക്ക് ലഭിച്ച് കൊണ്ടിരുന്നു. മിഡ്ഫീല്‍ഡിലെ അവരുടെ നീക്കങ്ങളാണ് അവസരങ്ങള്‍ ഉണ്ടാക്കിയത്. അവസരങ്ങള്‍ പാഴാക്കിയതിനുള്ള ശിക്ഷ 21ാം മിനുട്ടില്‍ കാനഡയ്ക്ക് ലഭിച്ചു. ഇത്തവണ ലീഡെടുത്തത് കാനഡയാണ്. ഇവാന്‍ ബാസിച്ചിന്റെ തകര്‍പ്പനൊരു കോര്‍ണര്‍ കിക്കെത്തിയത് സീഡ് കൊലസിനാച്ചില്‍, താരം ജോവോ ലൂക്കിച്ചിന് നല്‍കുകയും തുടര്‍ന്ന് ഹെഡറില്‍ ഗോളാവുകയുമായിരുന്നു. 

സ്വന്തം കാണികള്‍ക്ക് മുന്നില്‍ തോല്‍വി വഴങ്ങേണ്ടി വരുമെന്ന അവസ്ഥയിലായിരുന്നു പിന്നീട് കാനഡ. ആദ്യ പകുതിയില്‍ അവര്‍ ഗോളിനായി പിന്നീട് ശ്രമിച്ചെങ്കിലും ബോസ്‌നിയ പ്രതിരോധക്കോട്ട കെട്ടിയതോടെ തിരിച്ചടിയാവുകയായിരുന്നു. രണ്ടാം പാതി ഏറെ നാടകീയതകള്‍ നിറഞ്ഞതായിരുന്നു. പ്രതിരോധ താരങ്ങള്‍ ഗോളെന്നുറച്ച ഷോട്ടുകള്‍ തടയുന്ന കാഴ്ച്ചകളും ഇതിനിടയില്‍ സംഭവിച്ചു. 79ാം മിനുട്ടില്‍ കാനഡ കാത്തിരുന്ന ഗോളെത്തിയത്. സൂപ്പര്‍ സബ്ബായി ഇറങ്ങി കൈല്‍ ലാറിനായിരുന്നു സ്‌കോര്‍ ചെയ്തത്. മനോഹരമായി മുന്നേറിയ പന്തില്‍ അതിലും മനോഹരമായ വോളിയിലൂടെയാണ് ലാറിന്‍ ടീമിന് അര്‍ഹിച്ച ഗോള്‍ നേടിക്കൊടുത്തത്. ടോറന്റോയിലെ ജനക്കൂട്ടം മുഴുവന്‍ ആവേശത്തോടെ ചാടിയെഴുന്നേറ്റ നിമിഷമായിരുന്നു അത്. ലാറിന്‍ അവസാന നിമിഷത്തിലും വീണ്ടും സ്‌കോര്‍ ചെയ്യുമെന്ന് കരുതിയെങ്കിലും താരിക മുഹറമോവിച്ച് ബോസ്‌നിയയുടെ രക്ഷനാവുകയായിരുന്നു.