കണ്ണൂർ: കോൺഗ്രസ് നേതാവിന് പൊലീസ് മർദ്ദനം. കണ്ണൂർ മണ്ഡലം പ്രസിഡന്റ് ആർ. രഞ്ജിത്തിനാണ് മർദ്ദനമേറ്റത്. വ്യാഴാഴ്ച രാത്രി എസ്എൻ പാർക്കിന് സമീപത്താണ് സംഭവം.
ചായകുടിക്കാൻ തട്ടുകടയിൽ എത്തിയതാണ് രഞ്ജിത്ത്. ഇവിടെ വച്ചാണ് എസ്ഐയും എഎസ്ഐയും ഉൾപ്പെടുന്ന സംഘം മർദ്ദിച്ചത്. കോർപ്പറേഷൻ മുൻ കൗൺസിലർ കൂടിയാണ് രഞ്ജിത്ത്. നേരിട്ടത് ക്രൂര മർദ്ദനമെന്നും നിന്നെ കൊല്ലുമെടാ എന്ന് പൊലീസ് ആക്രോശിച്ചായിരുന്നതായും അദ്ദേഹം പറഞ്ഞു.
സമീപത്തുണ്ടായ ആളുകൾ ഇടപെട്ടാണ് രക്ഷിച്ചത്. രക്ഷിക്കാൻ ശ്രമിച്ചവർക്ക് നേരെയും മർദ്ദന ശ്രമമുണ്ടായി. മർദ്ദന കാരണത്തിൽ ചില സംശയങ്ങളുണ്ട്, പൊലീസ് അന്വേഷണം നടക്കട്ടെ എന്നും രഞ്ജിത്ത്.