"ഐപിഎല്‍ 19-ാം സീസണിലെ ലീഗ് മത്സരങ്ങള്‍ ഇന്നലെ അവസാനിച്ചു. ഇന്ന് ഒഴിവുദിനം നാളെയും മറ്റന്നാളും വെള്ളിയാഴ്‌ച്ചയുമായി പ്ലേ ഓഫ് പോരാട്ടങ്ങള്‍. ഇന്നലത്തെ ജയത്തിലൂടെ പട്ടികയില്‍ 16 പോയിന്റുമായി നാലാം സ്ഥാനത്തേക്കെത്തിയ രാജസ്ഥാന്‍ റോയല്‍സ് പ്ലേഓഫിന് അര്‍ഹത നേടി. നാളെ നടക്കുന്ന ആദ്യ പ്ലേ ഓഫില്‍ ഒന്നാം സ്ഥാനക്കാരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും രണ്ടാം സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റന്‍സും ഏറ്റുമുട്ടും. ജയിക്കുന്നവര്‍ നേരിട്ട് ഫൈനലിലേക്ക്. തോല്‍ക്കുന്നവര്‍ക്ക് വെള്ളിയാഴ്‌ച്ച ഒരവസരം കൂടിയുണ്ട്. ബുധനാഴ്‌ച്ച നടക്കുന്ന എലിമിനേറ്ററില്‍ മൂന്നാം സ്ഥാനക്കാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദും നാലാം സ്ഥാനക്കാരായ രാജസ്ഥാനും ഏറ്റുമുട്ടും. തോല്‍ക്കുന്നവര്‍ പുറത്താകും. ജയിക്കുന്നവര്‍ക്ക് ഫൈനലിലെത്താന്‍ ഒരു കടമ്പ കൂടി ബാക്കിയുണ്ട്. നാളെ തോല്‍ക്കുന്നവരെ അവര്‍ക്ക് വെള്ളിയാഴ്‌ച്ചത്തെ രണ്ടാം ക്വാളിഫയറില്‍ നരിടണം. അതില്‍ ജയിക്കുന്നവര്‍ ഫൈനലില്‍ പ്രവേശിക്കും.

നാളെ- ക്വാറിഫയര്‍ വണ്‍

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു-ഗുജറാത്ത് ടൈറ്റന്‍സ്

ബുധന്‍- എലിമിനേറ്റര്‍

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്-രാജസ്ഥാന്‍ റോയല്‍സ്

വെള്ളി-ക്വാളിഫയര്‍ ടു

നാളെ തോല്‍ക്കുന്നവരും മറ്റന്നാള്‍

ജയിക്കുന്നവരും തമ്മില്‍"