ഈ മാസാവസാനം വീണ്ടും ‘ബ്ലൂ മൂൺ’ പ്രതിഭാസം‘ബ്ലൂ മൂൺ’ പ്രതിഭാസം ഈ വർഷം വീണ്ടും സംഭവിക്കാൻ പോകുകയാണ്. മെയ് ഒന്നിന് പൂർണ ചന്ദ്രൻ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഈ മാസാവസാനം ബ്ലൂ മൂണ്‍ പ്രത്യക്ഷപ്പെടുമെന്ന് വാനനിരീക്ഷകർ കരുതുന്നു.

മെയ് 31ന് ആണ് ആകാശത്ത് ബ്ലൂമൂണ്‍ എന്ന പേരിൽ അറിയപ്പെടുന്ന പൂർണ ചന്ദ്രൻ പ്രത്യക്ഷപ്പെടുന്നത്. പുലർച്ചെ 4:45 ന് പൂർണചന്ദ്രൻ ആകാശത്ത് പ്രത്യക്ഷപ്പെടും.

സൂര്യനും ചന്ദ്രനുമിടയിൽ ഭൂമി പ്രത്യക്ഷപ്പെടുകയും സൂര്യപ്രകാശം ഭൂമിയിലേക്കുള്ള ചന്ദ്രന്റെ ഭാഗത്ത് പൂർണമായി പതിക്കുകയും ചെയ്യുന്നു. അപ്പോഴാണ് പൂർണചന്ദ്രൻ കാണപ്പെടുന്നത്.