കണ്ണൂർ: തലശ്ശേരിയിൽ നിന്ന് നാല് പെൺകുട്ടികളെ കാണാതായി. ഗവ. ചിൽഡ്രൻസ് ഹോമിൽ നിന്നാണ് കുട്ടികളെ കാണാതായത്. ഇന്ന് പുലർച്ചെ 12.30നും ഒന്നിനും ഇടയിലാണ് സംഭവം.
പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണ്. കുട്ടികളെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
പെൺകുട്ടികളെ ഏറെക്കുറെ കണ്ടെത്തിയെന്നും അധികം വൈകാതെ കണ്ടെത്തുമെന്നും പൊലീസ് അറിയിച്ചു. നേരത്തെയും ഇതിലൊരാൾ പുറത്ത് പോയിരുന്നതായി പൊലീസ് പറഞ്ഞു.