കാസര്‍കോഡ്: ആദൂര്‍ സഞ്ചക്കടവില്‍ വീടിന്റെ മതില്‍ ഇടിഞ്ഞുവീണ് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. മുന്‍സിര്‍ (10), മുസമ്മില്‍ (14) എന്നിവരാണ് മരിച്ചത്. മറ്റൊരു കുട്ടിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഇന്ന് വൈകീട്ട് 4.45ഓടെയാണ് അപകടം. വിഹീഷ് എന്ന കുട്ടിക്കാണ് പരിക്കേറ്റത്. അവധി ദിവസമായതിനാല്‍ കുട്ടികള്‍ നിര്‍മിച്ച പീടികയില്‍ കച്ചവടം നടത്തുന്നതിനിടെയാണ് മതില്‍ ഇടിഞ്ഞുവീണത്. സമീപത്തെ ബസ് സ്റ്റോപ്പിനുള്ളില്‍വെച്ചായിരുന്നു കച്ചവടം. വീടിന്റെ മതില്‍ ഇടിഞ്ഞതോടെ ബസ് സ്‌റ്റോപ്പടക്കം നിലംപൊത്തി. ഇതിനടിയില്‍ പെട്ടാണ് കുട്ടികള്‍ മരിച്ചതെന്നാണ് വിവരം.