ബാലുശ്ശേരി: ബൈക്കിൽ നിന്നും മൂർഖൻ പാമ്പിനെ പിടികൂടി. ഇന്നലെ വൈകുന്നേരം ബാലുശ്ശേരി അറപ്പീടികയിലായിരുന്നു സംഭവം. അറപ്പീടിക കോറോത്ത്‌ ബൈജുവിന്റെ വീട്ടുമുറ്റത്ത്‌ നിര്‍ത്തിയിട്ടിരുന്ന ബൈക്കില്‍ നിന്നാണ് മൂർഖൻ പാമ്പിനെ പിടികൂടിയത്. 

ബൈക്കിനടിയിൽ നിന്നും ഒരു വാൽ ഇളകുന്നത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ താമരശ്ശേരി ഫോറസ്റ്റ് ഓഫീസിൽ വിവരമറിയിച്ചു. തുടർന്ന് സ്‌ഥലത്തെത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥർ ബൈക്കിനുള്ളില്‍ നിന്നും മൂര്‍ഖന്‍ പാമ്പിനെ സുരക്ഷിതമായി പിടികൂടി. പിടികൂടിയ പാമ്പിനെ പിന്നീട്‌ ഉൾവനത്തിൽ വിട്ടയച്ചതായി അധികൃതര്‍ അറിയിച്ചു.