കീവ്: യുക്രെയ്നിലെ സാപ്പോറിഷ്യയിൽ (Zaporizhzhia) റഷ്യൻ ഗ്ലൈഡ് ബോംബ് ആക്രമണത്തിൽ മൂന്ന് കുട്ടികളടക്കം 15 പേർ കൊല്ലപ്പെട്ടു. താമസ കെട്ടിടങ്ങൾക്ക് മേലാണ് ബോംബുകൾ പതിച്ചത്. 16 പേർക്ക് പരിക്കേറ്റു. നിരവധി പേരെ കാണാതായതായും റിപ്പോർട്ട്.

തെക്കൻ യുക്രെയ്നിലെ നഗരത്തിലെ പാർപ്പിട സമുച്ചയങ്ങൾക്ക് നേരെ അഞ്ച് ഗ്ലൈഡ് ബോംബുകളാണ് റഷ്യ പ്രയോഗിച്ചതെന്ന് പ്രസിഡന്റ് സെലൻസ്കി അറിയിച്ചു. തകർന്നടിഞ്ഞ അപ്പാർട്ട്മെന്റുകളുടെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.

യുദ്ധമുന്നണിയോട് 16 കിലോമീറ്റർ മാത്രം അടുത്തുള്ള സാപ്പോറിഷ്യയിൽ റഷ്യൻ സേന പതിവായി വ്യോമാക്രമണം നടത്താറുണ്ട്.

റഷ്യയിൽ നിന്ന് ഡീസൽ വാങ്ങാൻ യു.എസ് കരാറിലെത്തി മണിക്കൂറുകൾക്കിടെയാണ് ഈ ആക്രമണമെന്നതും ശ്രദ്ധേയമാണ്. രാത്രിയിൽ മറ്റ് 13 പ്രദേശങ്ങളിലും ആക്രമണമുണ്ടായതായും റിപ്പോർട്ടുണ്ട്.