കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. പവന് 320 രൂപ കുറഞ്ഞ് 1,10,720 രൂപയായി. ഗ്രാമിന് 40 രൂപ കുറഞ്ഞ് 13,840 രൂപ.
ഇന്നലെ സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. പവന് 1,11,040 രൂപയിലും ഗ്രാമിന് 13,880 രൂപയിലുമായിരുന്നു വ്യാപാരം. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്.
ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് ഒക്ടോബർ ആറിനായിരുന്നു - പവന് 1,09,280 രൂപ.
വെള്ളിവിലയിൽ ഇന്ന് മാറ്റമില്ല. ഗ്രാമിന് 245 രൂപ, കിലോയ്ക്ക് 2,45,000 രൂപ.