മലപ്പുറം: മലപ്പുറം വെള്ളിയാമ്പുറത്ത് തെരുവുനായ ആക്രമണം. കുട്ടി ഉള്‍പ്പെടെ 5 പേര്‍ക്ക് കടിയേറ്റു. വെള്ളിയാമ്പുറം അമ്പലപ്പടി, എസ്എന്‍യുപി സ്‌കൂള്‍ പരിസരം തുടങ്ങിയ പ്രദേശങ്ങളിലാണ് തെരുവ് നായ ആക്രമണമുണ്ടായത്. 

കടിയേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളജിലും, നാലുപേരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. ഇന്നലെയാണ് തെരുവ് നായ ആക്രമണമുണ്ടായത്.