തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണം ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഇന്ന് ഗ്രാമിന് 13,060 രൂപയിലും പവന് 1,09,280 രൂപയിലുമായി വ്യാപാരം.
കഴിഞ്ഞ മൂന്ന് ദിവസമായി വില മാറ്റമില്ലാതെ തുടരുകയായിരുന്നു. വെള്ളി വിലയിൽ മാറ്റമില്ല, ഗ്രാമിന് 235 രൂപയാണ്.