കൊയിലാണ്ടി: കൊയിലാണ്ടി മുന്‍സിപ്പല്‍ മാര്‍ക്കറ്റിന് എതിര്‍വശം ആംബുലന്‍സും ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റു. ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു സംഭവം.

കൊല്ലത്ത് ഹോട്ടല്‍ നടത്തുന്ന സജീവമാണ് പരിക്കേറ്റത്. കൊയിലാണ്ടിയില്‍ നിന്നും രോഗിയുമായി കോഴിക്കോടേക്ക് പോകുകയായിരുന്നു ആംബുലന്‍സ്. ദേശീയപാത വഴി ആംബുലന്‍സ് കടന്നുപോകവെ സജീവന്‍ ബൈക്കുമായി മാര്‍ക്കറ്റ് റോഡില്‍ നിന്നും ദേശീയപാതയിലേക്ക് കയറവെ ആംബുലന്‍സ് ഇടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ സജീവനെ ഉടന്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പ്രാഥമിക ചികിത്സയ്ക്കുശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.