പേരാമ്പ്ര: ഉണ്ണിക്കുന്നുംചാലിൽ ഗുഡ്സ് ഓട്ടോ മറിഞ്ഞ് വയോധികൻ മരിച്ചു. മുളിയങ്ങൽ കൂടത്തിങ്കൽ ഭാസ്കരൻ (65) ആണ് മരിച്ചത്.
ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു അപകടം. ഉണ്ണിക്കുന്നുംചാൽ കയറ്റം കയറുന്നതിനിടെ ഗുഡ്സ് ഓട്ടോയുടെ ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം വിട്ട് സമീപത്തെ വീടിന്റെ മുറ്റത്തേക്ക് മറിയുകയായിരുന്നു.
അപകടത്തിൽ ഡ്രൈവറായ ഭാസ്കരൻ വാഹനത്തിനുള്ളിൽ കുടുങ്ങി. വിവരമറിഞ്ഞെത്തിയ പേരാമ്പ്ര ഫയർഫോഴ്സ് ഇയാളെ പുറത്തെടുത്ത് ഇ.എം.എസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.