തിരൂർ : അയൽവാസിയുടെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികാതിക്രമം നടത്തിയ പ്രതിയെ തിരൂർ പൊലീസ് അറസ്റ്റു ചെയ്തു. പടിഞ്ഞാറെക്കര നായർ തോട് ചെരണ്ടശ്ശേരി സന്തോഷിനെ (40)യാണ് അറസ്റ്റു ചെയ്തത്.പ്രായപൂർത്തിയാകാത്ത മകനെ ലൈംഗികമായി ഉപദ്രവിച്ച കാര്യം പ്രതിയുടെ ഭാര്യയോട് പറഞ്ഞതിനെ തുടർന്ന് പ്രകോപിതനായാണ് ആക്രമണം.
തിരൂർ ഡിവൈഎസ്പി കെ എം സിദ്ദിഖ്, എസ്എച്ച്ഒ അനിൽകുമാർ ടി മേപ്പിള്ളി, എസ്ഐ വിശാഖ് കെ വിശ്വൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ കെ ആർ രാജേഷ്, ജിനീഷ്, സിപിഒ അനന്ദു, ആശിഷ് സ്റ്റീഫൻ, ടോണി വർഗീ സ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായി. പ്രതിയെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.