കൊല്ലം: മൈനാഗപ്പള്ളിയിൽ പത്ത് വയസുകാരന് പൊള്ളലേറ്റു.അച്ഛനാണ് പൊള്ളിച്ചത് എന്ന് കുട്ടിയുടെ മൊഴി. അതേസമയം, ചൂട് വെള്ളം വീണതെന്ന് ബന്ധുക്കൾ പറഞ്ഞു. കുട്ടിയെ എസ് എ ടി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അന്വേഷണം ആരംഭിച്ചു.

ഞായറാഴ്ചയാണ് വീട്ടില്‍ വെച്ച് പൊള്ളലേറ്റത്. സ്കൂള്‍ തുറന്നിട്ടും കുട്ടി എത്താത്തതിനെത്തുടര്‍ന്ന് അധ്യാപകര്‍ വീട്ടിലേക്ക് വിളിച്ച് ചോദിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇന്ന് കുട്ടിയെ എസ്ഐടി ആശുപത്രിയില്‍ ചികിത്സക്കെത്തിച്ചപ്പോഴാണ് ഡോക്ടര്‍മാര്‍ക്ക് സംശയം തോന്നിയത്. കുട്ടിയെ മാറ്റി നിര്‍ത്തി ചോദിച്ചപ്പോഴാണ് അച്ഛനാണ് പൊള്ളിച്ചതെന്ന് മൊഴി നല്‍കിയത്. എന്നാല്‍ കുട്ടിയുടെ കൈ തട്ടിയാണ് ചൂടുവെള്ളം വീണതെന്നും അച്ഛന്‍ സ്ഥലത്തില്ലെന്നുമാണ് ബന്ധുക്കളുടെ വാദം.

സിഡബ്ല്യുസി അധികൃതര്‍ നല്‍കിയ വിവരമനുസരിച്ച് പൊലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം, ഞായറാഴ്ച ജില്ലാ ആശുപത്രിയിലെത്തിച്ചിട്ടും കൃത്യമായ ചികിത്സ നല്‍കാതെ തിരിച്ചയച്ചെന്നും കുടുംബം ആരോപിക്കുന്നുണ്ട്.