വയനാട്: മുത്തങ്ങ ചെക്ക് പോസ്റ്റിൽ 41 ഗ്രാം എം.ഡി.എം.എയുമായി യുവാവും യുവതിയും പിടിയിൽ. മലപ്പുറം തെരട്ടമ്മൽ സ്വദേശി മുഹമ്മദ് റസീൽ, കൊടുങ്ങല്ലൂർ സ്വദേശിനി സെറ്റ്‌ലാന എന്നിവരാണ് വാഹന പരിശോധനയ്ക്കിടെ അറസ്റ്റിലായത്. ബംഗളൂരുവിൽ നിന്ന് കാറിൽ വരികയായിരുന്ന ഇവരെക്കുറിച്ച് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പരിശോധന. 

റസീലിന്റെ പാന്‍റിന്‍റെ പോക്കറ്റിൽ നിന്ന് എംഡിഎംഎയും ലഹരി ഉപയോഗിക്കാനുള്ള ഗ്ലാസ് ട്യൂബും പൊലീസ് പിടിച്ചെടുത്തു. നിയമവിരുദ്ധമായ മയക്കുമരുന്നുകളുടെ വിപണി വില സ്ഥിരമല്ലെങ്കിലും, പൊലീസ് അന്വേഷണ റിപ്പോർട്ടുകള്‍ അനുസരിച്ച് ഇന്ത്യയിലെ നിയമവിരുദ്ധ വിപണിയിൽ 1 ഗ്രാം MDMA-യ്ക്ക് ഏകദേശം ₹3,000 മുതൽ ₹10,000 വരെയാണ് ഈടാക്കുന്നത്. ഇതനുസരിച്ച് 41 ഗ്രാം MDMA-യ്ക്ക് ഏകദേശം ₹1.2 ലക്ഷം മുതൽ ₹4 ലക്ഷം രൂപ വരെ വില വരാം.