കൊച്ചി: അന്തരിച്ച മലയാള സിനിമാതാരം സലിംകുമാറിൻ്റെ സംസ്കാര ചടങ്ങുകൾ വൈകീട്ട് മൂന്നിന് നടക്കുമെന്ന് കുടുംബം അറിയിച്ചു. വീട്ടുവളപ്പിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. രാവിലെ 9 മുതൽ പറവൂർ ടൗൺ ഹാളിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. ഉച്ചയ്ക്ക് 12 മണിയോടെ വീട്ടിലേക്ക് കൊണ്ടുപോവും. 

ന്യൂമോണിയ ബാധിച്ച് കൊച്ചിയിലെ സ്വകാര്യആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 10.43നായിരുന്നു സലീം കുമാറിന്റെ അന്ത്യം. 56 വയസായിരുന്നു. ആശുപത്രിമോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം രാവിലെയോടെ ടൗൺ ഹാളിലേക്ക് കൊണ്ടുപോവും. 

ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സലീം കുമാറിന്റെ അന്ത്യം. ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 56ാം വയസിലാണ് സലീം കുമാര്‍ ലോകത്തോട് വിടപറയുന്നത്. 

ജീവിച്ചരിക്കെ മൃത സംസ്‌കാരം സംബന്ധിച്ച് മതപരമായ ചടങ്ങുകള്‍ ഒഴിവാക്കണമെന്ന് അദ്ദേഹം വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നു. അസ്ഥി പുഴയില്‍ ഒഴുക്കേണ്ടതില്ലെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. 

ശ്വാസതടസം നേരിട്ടതോടെയാണ് സലിം കുമാറിനെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ന്യൂമോണിയയും രക്തത്തിലെ അണുബാധയും അനുഭവപ്പെട്ടതോടെ വെന്റിലേറ്റർ, ആന്റിബയോട്ടിക്കുകൾ, ഡയാലിസിസ് അടക്കമുള്ള ജീവൻ രക്ഷാമാർഗങ്ങൾ നൽകിയിരുന്നു. ഇതിനിടയിൽ ഹൃദയാഘതമുണ്ടായതാണ് മരണകാരണം.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി കരൾ സംബന്ധമായ അസുഖങ്ങളെത്തുടർന്ന് താരം ആരോഗ്യപരമായ വെല്ലുവിളികൾ നേരിട്ടിരുന്നു. ലിവർ സിറോസിസ് ബാധിച്ചത് മദ്യപാനം കൊണ്ടല്ലെന്നും അത് പാരമ്പര്യമായി ലഭിച്ച അസുഖമാണെന്നും അദ്ദേഹം നേരത്തെ വെളിപ്പെടുത്തിയിരുന്നു