കണ്ണൂർ: കണ്ണൂർ താഴെചൊവ്വയിൽ കെഎസ്‌യു പ്രവർത്തകനെ മർദിച്ചെന്ന പരാതിയിൽ എട്ട് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു. വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം.
കോളേജ് വിട്ട് സ്കൂട്ടറിൽ വീട്ടിലേക്ക് പോകുകയായിരുന്ന കാട്ടാംപള്ളി സ്വദേശി പി അഭിനവിനെ തടഞ്ഞുനിർത്തി മർദിച്ചെന്നാണ് പരാതി. സ്കൂട്ടറിന്റെ താക്കോൽ ഊരിയെടുത്ത ശേഷം സ്റ്റീൽ വള, ഇരുമ്പ് പൈപ്പ് എന്നിവ ഉപയോഗിച്ച് മർദിക്കുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. പരിക്കേറ്റ അഭിനവ് കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
മൃദുൽ, അഭിനന്ദ്, സായൂജ്, സംഗീർത്ത്, ആനന്ദ്, ഹരി, അക്ഷയ്, ഭഗത് യദു എന്നിവർക്കെതിരെയാണ് ടൗൺ പൊലീസ് കേസെടുത്തത്.