കോഴിക്കോട്:  കക്കട്ടിൽ സഹകരണ ബാങ്കിന്റെ തളീക്കര ശാഖ മാനേജരും സിപിഎം പ്രാദേശിക നേതാവുമായ ​ഗനീഷ് കുമാർ പികെ ജീവനൊടുക്കി. വീടിനടുത്ത് മുറുവശേരി വായനശാലയിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സിപിഎം ലോക്കൽ കമ്മിറ്റി അംഗമായിരുന്ന ഗനീഷ് കുമാറിനെ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ പാർട്ടി ചുമതലകളിൽ നിന്ന് നീക്കിയിരുന്നു. കർഷകസംഘം മേഖലാ സെക്രട്ടറി കൂടിയാണ് ​ഗനീഷ് കുമാർ.