കൽപ്പറ്റ: റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ വീട്ടിൽ നിന്ന് എക്സൈസ് പരിശോധനയിൽ 43 ലിറ്റർ വിദേശമദ്യം പിടികൂടി. ഏഴ് ലിറ്റർ വൈനും കണ്ടെത്തി. സംഭവത്തിൽ എക്സൈസ് നടപടി ആരംഭിച്ചു. മദ്യത്തിന്റെ ഉറവിടം ഉൾപ്പെടെ പരിശോധിച്ചുവരികയാണ്.

ഫുട്ബോൾ താരം ലയണൽ മെസ്സിയുടെ പേരിൽ തട്ടിപ്പ് നടത്തിയ കേസിൽ ഇന്ന് ആന്റോ അഗസ്റ്റിനുമായി ബന്ധപ്പെട്ട വിവിധ കേന്ദ്രങ്ങളിൽ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് എക്സൈസ് വയനാട്ടിലെ വീട്ടിൽ പരിശോധന നടത്തിയത്.

തട്ടിപ്പ് കേസിൽ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് പൊലീസ് പരിശോധന. കൊച്ചിയിലും വയനാട്ടിലുമായി അഞ്ച് ഇടങ്ങളിലാണ് പുലർച്ചെ മുതൽ പരിശോധന. കൊച്ചിയിലെ റിപ്പോർട്ടർ ചാനൽ ഓഫീസിലും ആന്റോ അഗസ്റ്റിനുമായി ബന്ധപ്പെട്ട ഫ്ലാറ്റിലും വയനാട്ടിലെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്.

കേസുമായി ബന്ധപ്പെട്ട രേഖകൾ, സാമ്പത്തിക ഇടപാടുകൾ, ഡിജിറ്റൽ തെളിവുകൾ എന്നിവ പരിശോധിക്കുകയാണ് ലക്ഷ്യം.