കൊയിലാണ്ടി: വടകര-കരിമ്പന പാലം റോഡിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ദേശീയ പാതയിൽ താൽക്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ജൂൺ 19 രാത്രി പത്തു മണി മുതൽ ജൂൺ 20 രാവിലെ അഞ്ചു മണി വരെയാണ് നിയന്ത്രണം.

കണ്ണൂരിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കൈനാട്ടിയിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് കുറ്റ്യാടി വഴി യാത്ര ചെയ്യണമെന്ന് പൊലീസ് അറിയിച്ചു.

അതേസമയം, കോഴിക്കോട് നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ സാധാരണഗതിയിൽ ദേശീയപാത വഴി യാത്ര തുടരാവുന്നതാണ്.യാത്രക്കാർ ഗതാഗത നിയന്ത്രണം പാലിച്ച് സഹകരിക്കണമെന്ന് കോഴിക്കോട് റൂറൽ പൊലീസ് അറിയിച്ചു.