തൃശ്ശൂർ കോടന്നൂരിൽ യുവതിക്ക് കുത്തേറ്റു. പള്ളിപ്പുറം സ്വദേശിനി വൈഷ്ണവിക്കാണ് കുത്തേറ്റത്. കടയിൽ സാധനങ്ങൾ വാങ്ങാൻ എത്തിയപ്പോൾ പരിസരത്തുണ്ടായിരുന്ന യുവാവാണ് വൈഷ്ണവിയെ കുത്തി പരുക്കേൽപ്പിച്ചത്. പെൺകുട്ടിയുമായി ഇയാൾ മുൻപ് സൗഹൃദത്തിലായിരുന്നു.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കോടന്നൂർ സ്വദേശി അശ്വിൻ ആണ് കുത്തിയത്. സംഭവത്തിന് ശേഷം പ്രതി ഓടി രക്ഷപ്പെട്ടു. യുവതിയോടൊപ്പം ഉണ്ടായിരുന്ന യുവാവിനും കുത്തേറ്റിട്ടുണ്ട്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.