കോഴിക്കോട്: വടകര എംഡിഎംഎ കേസിൽ പ്രതികൾക്ക് തിരിച്ചടി. കേസിലെ മൂന്ന് പ്രതികൾ നൽകിയ ജാമ്യാപേക്ഷ തള്ളി. വടകര എൻഡിപിഎസ് കോടതിയുടേതാണ് നടപടി.

ബിആർസിയിലെ അധ്യാപകരായ മൂന്നാംപ്രതി കാവ്യ, നാലാംപ്രതി നീഷ്മ എന്നിവരുടെയും കേസിലെ അഞ്ചാംപ്രതി ജിജിൽ കുര്യാക്കോസിന്റെയും ജാമ്യാപേക്ഷയാണ് തള്ളിയത്.

കേസിലെ രണ്ടാംപ്രതിയും അധ്യാപികയുമായ കീർത്തനയ്ക്ക് നേരെത്തെ ജാമ്യം ലഭിച്ചിരുന്നു. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. തുടർന്ന് സെപ്റ്റംബർ എട്ടിന് കീർത്തന ജയിൽ മോചിതയായിരുന്നു.