കോഴിക്കോട് : കോഴിക്കോട് മരുതോങ്കരയിലെ എംഡിഎംഎ കേസിൽ ഒരു യുവതി കൂടി അറസ്റ്റിൽ. അധ്യാപികയായ കൂരാച്ചുണ്ട് ചെറുകാട് സ്വദേശി കാപ്പുമുക്ക് വീട്ടിൽ കാവ്യയാണ് അറസ്റ്റിലായത്. മയക്കുമരുന്നു മാഫിയയുടെ സാമ്പത്തിക ഇടപാടുകൾ നടത്തിയ ആൾ എന്ന നിലയിലാണ് അറസ്റ്റ്.
ആവശ്യക്കാരുമായി നേരിട്ട് ഇടപെടാതെ ഇവരുടെ അക്കൗണ്ടിലായിരുന്നു ആവശ്യക്കാർ നേരിട്ട് പണം അയച്ചു നൽകിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. നേരത്തെ മരുതോങ്കര സ്വദേശി കീർത്തന പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ലഹരി സംഘങ്ങൾക്കിടയിൽ 'ലേഡി ഡോൺ' എന്ന പേരിലാണ് കീർത്തന അറിയപ്പെട്ടിരുന്നത്. ലഹരിമരുന്ന് കച്ചവടത്തിലെ സാമ്പത്തിക ഇടപാടുകൾക്കായി സ്വന്തം ബാങ്ക് അക്കൗണ്ട് കൈമാറിയ കീർത്തനയെ വടകര പൊലീസും ഡാൻസാഫും ചേർന്ന് പേരാമ്പ്രയിൽ നിന്നാണ് പിടികൂടിയത്.
കായിക അധ്യാപികയും മുൻ കായികതാരം കൂടിയാണ് കെ സി കീർത്തന.സ്കൂബ യോഗ പരിശീലിക്കയായും നിരവധി സ്കൂളുകളിൽ ഇവർ പ്രവർത്തിച്ചിരുന്നു. സ്കൂൾ വിദ്യാർത്ഥികൾ കീർത്തനയുടെ വലയിൽ കുടുങ്ങിയിട്ടുണ്ടോ എന്നും പോലീസ് അനേഷിക്കുന്നുണ്ട്.