കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണും വെസ്റ്റ് കൊടിയത്തൂർ വാർഡ് മെമ്പറും പഞ്ചായത്ത് വനിതാ ലീഗ് പ്രസിഡൻ്റുമായ ആയിഷ ചേലപ്പുറത്ത് വാഹന അപകടത്തിൽ മരണപ്പെട്ടു.

ശനിയാഴ്ച ചെറുവാടിയിൽ നിന്ന് പൊറ്റമ്മലിലേക്ക് പോകുന്ന വഴിയിൽ ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചാണ് അപകടം സംഭവിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ആയിഷയെ ഉടൻ കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.