താമരശ്ശേരി: ചുരം ഒന്നാം വളവിന് മുകളിൽ കെഎസ്ആർടിസി ബസും കാറും അപകടത്തിൽപ്പെട്ടു.
അപകടത്തിൽ കാർയാത്രികരായ ഒരു കുട്ടിക്കും രണ്ട് സ്ത്രീകൾക്കും പരിക്ക്.
കല്ലായി സ്വദേശികളായ ജാസ്മിൻ (25), ഹാർഷീന (25) എന്നിവർക്കാണ് പരിക്ക് പറ്റിയത്. ഇവർ നിലവിൽ ഇഖ്ര ഹോസ്പിറ്റലിൽ ചികിത്സയിലാണ്.
നിലവിൽ വാഹന ബാഹുല്യം മൂലം രാവിലെ മുതൽ തുടങ്ങിയ ഗതാഗത തടസ്സം ഇപ്പോഴും തുടരുന്നുണ്ട്. ചുരം സംരക്ഷണ സമിതിയും, ഗ്രീൻ ബ്രികേർഡും, പോലീസും ഗതാഗതം നിയന്ത്രിക്കിന്നുണ്ട്.