വടകര: എംഡിഎംഎ കേസിലെ പ്രതി കീർത്തനയെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ പങ്കാളി ജിനീഷിനെ പോലീസ് കസ്റ്റഡിയിൽ വിട്ട് കോടതി.

രണ്ടു ദിവസത്തേക്കാണ് വടകര പോലീസ് കസ്റ്റഡി അപേക്ഷ നൽകിയത്, എന്നാൽ ഒരു ദിവസമാണ് കോടതി അനുവദിച്ചത്. ബുധനാഴ്ച വൈകുന്നേരം ഇയാളെ തിരികെ ഹാജരാക്കണം.

ജിനീഷുമായി പോലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. സെപ്റ്റംബർ 26ന് ജാമ്യവ്യവസ്ഥ പ്രകാരം വടകര പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ എത്തിയപ്പോഴാണ് ജിനീഷ് കീർത്തനയെ കുത്തിയത്. ഗുരുതരമായി പരിക്കേറ്റ കീർത്തന ചികിത്സയിലാണ്.