കോഴിക്കോട്: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും നേരിയ വർധന. ഗ്രാമിന് 25 രൂപ കൂടി 12,980 രൂപയും പവന് 200 രൂപ കൂടി 1,03,840 രൂപയുമായി. വെള്ളിവിലയും വർധിച്ചു. ഗ്രാമിന് 5 രൂപ കൂടി 240 രൂപയാണ് ഇന്നത്തെ വില.
ഇന്നലെ (25/06/2026) രാവിലെ രാവിലെ ഗ്രാമിന് 255 രൂപയും പവന് 2,040 രൂപയും കുറഞ്ഞെങ്കിലും വൈകീട്ട് ഗ്രാമിന്110 രൂപ കൂടിയിരുന്നു. പവന് 880 രൂപ വർധിച്ച് 1,03,640 രൂപയിലാണ് വിപണി ക്ലോസ് ചെയ്തത്.
ചൊവ്വ, ബുധൻ ദിവസങ്ങളിൽ രാവിലെയും വൈകീട്ടുമായി മൊത്തം നാലുതവണയാണ് വില ഇടിഞ്ഞത്. ചൊവ്വാഴ്ച രണ്ടു തവണയായി ഗ്രാമിന് 155 രൂപ കുറഞ്ഞപ്പോൾ ബുധനാഴ്ച ഗ്രാമിന് 310 രൂപയും പവന് 2,480 രൂപയുമാണ് കുറഞ്ഞത്. ഈ വർഷം ജനുവരി 31-നായിരുന്നു സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന റെക്കോർഡിൽ എത്തിയത്. അന്ന് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമായിരുന്നു നിരക്ക്.