പയ്യോളി: പയ്യോളി റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി യുവതി മരിച്ചു.
ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെ ഒന്നാം ഗേറ്റിനും റെയിൽവേ സ്റ്റേഷനും ഇടയിലുള്ള ഭാഗത്ത് വെച്ചായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന മംഗള എക്സ്പ്രസ് തട്ടിയാണ് അപകടം.
മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.