പേരാമ്പ്ര: കടയുടെ സീലിംങ് അടർന്നു വീണു. പേരാമ്പ്ര മാർക്കറ്റ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന നിയാസിന്റെ ഉടമസ്ഥതയിലുള്ള ഫിദ ചിക്കൻ സ്റ്റാളിന്റെ കോൺക്രീറ്റ് സീലിങാണ് അടർന്നു വീണത്. ഈ സമയം കടയിലുണ്ടായിരുന്ന നിയാസ് തലനാരിഴയ്ക്കാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്.

കോൺക്രീറ്റ് അടർന്ന് സീലിങിന് മുകളിൽ വീഴുന്ന ശബ്ദം കേട്ട് പെട്ടെന്ന് ഓടി മാറിയതിനാലാണ് പരിക്കേൽക്കാതെ നിയാസ് രക്ഷപ്പെട്ടത്. പേരാമ്പ്ര ​ഗ്രാമ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. ഏറെ കാലപ്പഴക്കം ചെന്ന കെട്ടിടം പൊളിച്ചുമാറ്റണമെന്ന് കച്ചവടക്കാർ ആവശ്യപ്പെട്ടു.