ജിദ്ദ: മലപ്പുറം സ്വദേശി ജിദ്ദയിൽ ഹൃദയാഘാതംമൂലം മരിച്ചു. നിലമ്പൂർ എടക്കരക്കടുത്ത് ഉപ്പട സ്വദേശി പാലക്കൽ അബ്ദുൽ നാസർ എന്ന റിയാസ് (50) ആണ് മരിച്ചത്. കഴിഞ്ഞ 20 വർഷമായി പ്രവാസിയായിരുന്ന അദ്ദേഹം, ജാമിഅ ഖുവൈസിൽ ജോലിചെയ്തുവരികയായിരുന്നു. . പിതാവ്: അക്ബർ അലി. മാതാവ്: ഖദീജ. ഭാര്യ: ആബിദ, മക്കൾ: റിൻഷിദ, റിസ്‌വാൻ, റഷാൻ.

ഈസ്റ്റ് ജിദ്ദ ഹോസ്പിറ്റൽ മോർച്ചറിയിലുള്ള മയ്യത്ത് നടപടികൾ പൂർത്തിയാക്കി ജിദ്ദയിൽ മറവ് ചെയ്യും. കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ് പ്രവർത്തകർ ആണ് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നത്