ദോഹ :ഞായറാഴ്ച പുലർച്ചെ ഖത്തറിന് നേരെയുണ്ടായ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ പ്രതിരോധിക്കുന്നതിനിടെ അവശിഷ്ടങ്ങൾ പതിച്ച് മൂന്നു പേർക്ക് പരിക്കേറ്റതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.പരിക്കേറ്റവർക്ക് ആവശ്യമായ പരിചരണം നൽകിയതായി മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

ഇറാനിൽ നിന്നുണ്ടായ ആക്രമണങ്ങളെത്തുടർന്ന്, സുരക്ഷാ ഉദ്യോഗസ്ഥരും സിവിൽ ഡിഫൻസ് സംഘങ്ങളും ആവശ്യമായ പ്രതിരോധ നടപടികൾ ആരംഭിച്ചതായി മന്ത്രാലയം അറിയിച്ചു.ഇന്ന് പുലർച്ചെയാണ് രണ്ട് തവണയായി ഖത്തറിന് നേരെ ആക്രമണമുണ്ടായത്.