തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് KSEB. വൈകിട്ട് 6.20 മുതൽ രാത്രി 11 മണി വരെയാണ് നിയന്ത്രണം വന്നേക്കുക. 550 മെഗാവാട്ടിന്റെ കുറവാണ് പ്രതീക്ഷിക്കുന്നത്.

മധ്യപ്രദേശിൽ നിന്നുള്ള 200 മെഗാവാട്ട് രാത്രി 9 മണിക്ക് ശേഷമേ ലഭിക്കൂ. ഡൽഹി, ഹരിയാനയിൽ നിന്ന് 250 മെഗാവാട്ട് ലഭിക്കും. തത്സമയ വിപണിയിൽ നിന്ന് വൈദ്യുതി ലഭിച്ചില്ലെങ്കിൽ നിയന്ത്രണം വേണ്ടി വരുമെന്ന് KSEB അറിയിച്ചു. ഇന്നലെയും സംസ്ഥാനത്തിന്റെ പല ഭാഗത്തും വൈദ്യുതി മുടങ്ങിയിരുന്നു.