പയമ്പ്ര: അരുണോദയം വായനശാല & ലൈബ്രറിയും പയമ്പ്ര ബാലവേദിയും സംയുക്തമായി കുട്ടികൾക്കായി സംഘടിപ്പിക്കുന്ന ഒരാഴ്ചത്തെ ‘വായനക്കളരി’ ക്യാമ്പ് ആരംഭിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി എം. ടി. ശിവരാജൻ ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. കുട്ടികളിൽ വായനാശീലം വളർത്താനും അവരുടെ സർഗ്ഗാത്മക കഴിവുകളെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഒരാഴ്ച നീണ്ടുനിൽക്കുന്ന ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.

ചടങ്ങിൽ വായനശാല പ്രസിഡന്റ് എം. ബാലകൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു. പ്രമുഖ നോവലിസ്റ്റ് പി. ഗംഗാധരൻ നായർ മുഖ്യാതിഥിയായിരുന്നു. ധന്യ ശ്രീജിത്ത്, കെ. ബാലകൃഷ്ണൻ നായർ, പി. ശ്രീനിവാസൻ നായർ, അനിഷ സുധേഷ്, ലിമിഷ ബിജു എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

തുടർന്ന് കെ. സി. ഭാസ്കരൻ "ഹരിപ്രിയ" വായനോത്സവത്തെക്കുറിച്ച് വിശദീകരിച്ചു. ക്യാമ്പിന്റെ ആദ്യദിനത്തിൽ പദപ്രശ്നം, കടംകഥകൾ, കുസൃതി ക്വിസ്, മംഗ്ലീഷ് ക്വിസ്, പദനിർമാണം എന്നിവ ഉൾപ്പെടുത്തിയ ‘മധുരം മലയാളം’ എന്ന പരിപാടി അദ്ദേഹം അവതരിപ്പിക്കുകയും ക്ലാസിന് നേതൃത്വം നൽകുകയും ചെയ്തു. ക്യാമ്പ് വരും ദിവസങ്ങളിലും തുടരും