കോഴിക്കോട്: എലത്തൂരിൽ കടുക്ക പറിക്കാനിറങ്ങിയ മത്സ്യത്തൊഴിലാളി കടലിൽ മുങ്ങി മരിച്ചു. ചെട്ടികുളം ചെരീക്കണ്ടി ദാസൻ (71) ആണ് മരിച്ചത്.
പുതിയാപ്പ ഹാർബറിനടുത്ത് കടുക്ക പറിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം.
ഭാര്യ: വിനോദിനി (പുറക്കാട്ടിരി). മക്കൾ: സബീഷ്, വിജേഷ്. സഹോദരങ്ങൾ: വത്സൻ, കാർത്യായനി, ബാലൻ, ശാന്ത.
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.