കുന്ദമംഗലം :പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വെച്ച് ഹോട്ടല്‍ അടിച്ചുതകര്‍ക്കുകയും ബില്ലിങ് സ്റ്റാഫായ യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത പ്രതി പിടിയിലായി. കോരക്കണ്ടി വീട്ടില്‍ ഉണ്ണികൃഷ്ണനെയാണ് (39) കുന്ദമംഗലം പൊലീസ് പിടികൂടിയത്.
കഴിഞ്ഞ ഒമ്പതാം തീയതി രാവിലെയായിരുന്നു സംഭവം. തൃശൂര്‍ സ്വദേശിനിയായ യുവതി ബില്ലിങ് സ്റ്റാഫായി ജോലി ചെയ്തുവരുന്ന കുന്ദമംഗലം പാലക്കല്‍ റസ്റ്റോറന്റില്‍ പ്രതി അതിക്രമിച്ചു കയറുകയായിരുന്നു. തുടര്‍ന്ന് തന്റെ ബാഗില്‍ സൂക്ഷിച്ചിരുന്ന കല്ലെടുത്ത് റസ്റ്റോറന്റിന്റെ മുന്‍വശത്തെ ചില്ല് കുത്തിപ്പൊട്ടിക്കുകയും, കടയിലെ സാധനസാമഗ്രികള്‍ നശിപ്പിക്കുകയും ചെയ്തു. ഇതിനുപുറമെ, പൊട്ടിയ ഗ്ലാസ് എടുത്ത് യുവതിയുടെ കഴുത്തിന് നേരെ വീശി കൊല്ലാന്‍ ശ്രമിക്കുകയുമായിരുന്നു.
യുവതിയുടെ പരാതിയെ തുടര്‍ന്ന് കുന്ദമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുന്ദമംഗലത്തുനിന്ന് കുന്ദമംഗലം പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ അഭിലാഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.