കൊയിലാണ്ടി: കൊയിലാണ്ടി വെങ്ങളം കാട്ടിലപ്പീടികയിൽ ലോറിയില്‍ നിന്ന് മാര്‍ബിള്‍ ഇറക്കുന്നതിനിടെ ദേഹത്ത് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. വാകയാട് സ്വദേശി ഷിബി (42) ആണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് അപകടം നടന്നത്.
ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മന്നങ്കാവ് സ്വദേശി ഷെറിന്‍ ലാലിനെ(34) ഗുരുതര പരുക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പുതുതായി നിര്‍മിക്കുന്ന വീട്ടിലേക്ക് മാര്‍ബിള്‍ ഇറക്കുന്നതിനിടെ കൈയ്യില്‍ നിന്ന് തെന്നി ഇരുവരുടെയും ദേഹത്തേക്ക് വീഴുകയായിരുന്നു. ഷിബിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.