ഗ്ലാസ്‌ഗോ:  കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഇന്ത്യയുടെ ആദ്യ മെഡല്‍ നേട്ടം സ്വന്തമാക്കി ജണ്ടുകുമാര്‍. പാരാ പവര്‍ ലിഫ്റ്റിംഗില്‍ വെങ്കല മെഡലാണ് ജണ്ടുകുമാര്‍ ഇന്ത്യക്കായി നേടിയത്. ബിഹാറുകാരനായ ജണ്ടുകുമാര്‍ തന്റെ മൂന്ന് അവസരങ്ങളിലുമായി 130.9 പോയിന്റ് നേടിയാണ് മൂന്നാമതെത്തിയത്. പച്ചക്കറി വില്‍പ്പനക്കാരന്റെ മകനും മുന്‍ റിക്ഷാ ഡ്രൈവറുമായ 29 കാരന്റെ നേട്ടം ജീവിതത്തിലെ ഏറെ പ്രതിസന്ധികളെ തരണം ചെയ്ത വിജയം കൂടിയാണ്.

അതേസമയം കോമണ്‍വെല്‍ത്ത് ഗെയിംസ് നീന്തലില്‍ ഇന്ത്യയുടെ ശ്രീഹരി നടരാജ് 50 മീറ്റര്‍ ബാക് സ്‌ട്രോക്കിന്റെ ഫൈനലിലെത്തി. 25.29 സെക്കന്‍ഡിലാണ് ശ്രീഹരി സെമിയില്‍ ഫിനിഷ് ചെയ്തത്.