കോഴിക്കോട്: ബേപ്പൂരിൽ വെളിച്ചെണ്ണ മില്ലിൽ തീപിടിത്തം. വെസ്റ്റ് മാഹിയിലെ രേണുക ഓയിൽ മില്ലിലാണ് ഞായറാഴ്ച രാത്രി പത്തുമണിയോടെ തീപ്പിടുത്തമുണ്ടായത്.  മിൽ പൂർണമായും കത്തി നശിച്ചു. ആളപായമില്ല.

മില്ലിൽ ഉണ്ടായിരുന്ന തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും തീപിടിച്ചതാണ് അപകടത്തിൻ്റെ വ്യാപ്തി വർധിച്ചത്. തീപിടുത്തതിന്റെ കാരണം വ്യക്തമല്ല. സംഭവസമയം തൊഴിലാളികൾ ആരും മില്ലിൽ ഉണ്ടായിരുന്നില്ല.ഫയർ ഫോഴ്സ് യൂണിറ്റുകൾ എത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീപിടിത്തത്തിൻ്റെ കാരണം വ്യക്തമല്ല. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം കണക്കാക്കുന്നുണ്ട്. മില്ലിലുണ്ടായിരുന്ന വാഹനങ്ങളും കത്തി നശിച്ചു.