വടകര: ചൊവ്വ പുഴയില്‍ കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു. പാലയാട് സ്വദേശി നബീല്‍ (19), ഓര്‍ക്കാട്ടേരി വരപ്പുറത്ത് സിനാന്‍ (12) എന്നിവരാണ് മരിച്ചത്.
വൈകുന്നേരം നാലുമണിയോടെയാണ് സംഭവം. നാലംഗ സംഘത്തോടൊപ്പം ഇന്ന് വൈകുന്നേരത്തോടെ പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടികളാണ് അപ്രതീക്ഷിതമായി ഒഴുക്കില്‍പ്പെട്ടത്. സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ നാട്ടുകാരും ഫയര്‍ഫോഴ്‌സും രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു.
ഫയര്‍ഫോഴ്‌സ്, പോലീസ്, സ്‌കൂബാ ഡൈവിംഗ് സംഘം, പ്രദേശവാസികള്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ഊര്‍ജ്ജിതമായ തിരച്ചിലിനൊടുവിലാണ് രണ്ടുപേരെയും കരയ്‌ക്കെത്തിച്ചത്. ആദ്യഘട്ടത്തില്‍ നബീല്‍ എന്ന കുട്ടിയെ കണ്ടെത്തി ഉടനടി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍, ഏകദേശം അരമണിക്കൂറിന് ശേഷം സിനാനെയും കണ്ടെത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.