വടകരയിൽ വാഹനാപകടം; റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കവെ ടാങ്കർ ലോറിയിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു
വടകര: വടകരയിൽ വാഹനാപകടം. വടകര പുതിയ ബസ് സ്റ്റാൻഡ് നാഷണൽ ഹൈവേയിൽ കാൽനടയാത്രക്കാരൻ ടാങ്കർ ലോറിയിടിച്ച് മരിച്ചു. റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ടാങ്കർ ലോറിയിടിച്ചത് .ഇന്നലെ രാത്രിയോടെയായിരുന്നു അപകടം.
അപകടം നടന്നയുടൻ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിച്ച ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.