തിരൂർ: പുറത്തൂർ ചിറക്കൽ അങ്ങാടിയിൽ ലഹരി മാഫിയ സംഘത്തിന്റെ അക്രമണ സംഘത്തിലെ രണ്ടുപേർ പോലീസ് പിടിയിൽ. പുറത്തൂർ സ്വദേശിയേയും, ചാവക്കാട് സ്വദേശിയെയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

വെള്ളിയാഴ്ച പുലർച്ചെയാണ് അക്രമണം ഉണ്ടായത്. ഇതിൽ മൂന്നു പേർക്ക് പരുക്കു പറ്റിയിരുന്നു. ചിറക്കലങ്ങാടി സ്വദേശി പുളക്കൽ കുഞ്ഞുമുഹമ്മദിന്റെ മക്കളായ റസാഖ്, അഷ്റഫ്, ഫൈസൽ എന്നിവർക്കാണ് പരിക്കുപറ്റിയത്.

പ്രദേശത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങളും അക്രമകാരികൾ തകർത്തിരുന്നു. മാരകായുധങ്ങളുമായി എത്തിയ സംഘം ലഹരിയുടെ സ്വാധീനത്തിൽ ആയിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു. കേസിൽ ഉൾപ്പെട്ട മറ്റു പ്രതികൾക്കായുള്ള തിരച്ചിൽ ആരംഭിച്ചതായി പോലീസ് പറഞ്ഞു.