കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്രയും ഡീസൽ വിലവർധനയും മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ജൂലൈ മുതൽ ജില്ലയിലെ സ്വകാര്യ ബസ് സർവീസുകൾ നിർത്തിവെക്കാൻ ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.

സർവീസുകൾ തുടരുന്നത് വലിയ സാമ്പത്തിക നഷ്ടത്തിന് കാരണമാകുന്നുവെന്നാണ് ഉടമകളുടെ സംഘടന വ്യക്തമാക്കുന്നത്. നിലവിൽ ഒരു ബസിന് പ്രതിദിനം നാലായിരത്തോളം രൂപയുടെ നഷ്ടം സംഭവിക്കുന്നുണ്ടെന്നും ദിനംപ്രതി കടം വാങ്ങിയാണ് ജീവനക്കാർക്ക് കൂലി നൽകുന്നതെന്നും യോഗം ചൂണ്ടിക്കാട്ടി.

കോഴിക്കോട് ജില്ലയിലെ പ്രധാന റൂട്ടുകളായ കുറ്റിയാടി, കുന്നമംഗലം, താമരശ്ശേരി, മുക്കം, മാവൂർ, വടകര, കൊയിലാണ്ടി സർവീസുകളെല്ലാം നിലവിൽ കടുത്ത നഷ്ടത്തിലാണ് മുന്നോട്ടു പോകുന്നത്. ഈ വിഷയം മുഖ്യമന്ത്രിയുടെയും ഗതാഗത മന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഇതുവരെ അനുകൂലമായ നടപടികളോ പരിഹാരമോ ഉണ്ടായിട്ടില്ലെന്ന് ഭാരവാഹികൾ കുറ്റപ്പെടുത്തി