കോഴിക്കോട്: ബേപ്പൂരിൽ ബോട്ടിന്റെ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് ചികിത്സയിലായിരുന്ന രണ്ടാമത്തെ അതിഥി തൊഴിലാളിയും മരിച്ചു. കസ്തൂർബ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പശ്ചിമ ബംഗാൾ സ്വദേശി തൗസിഫ് അൻവർ (31) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം ബംഗാൾ സ്വദേശി മെഹറൂദ് സെയ്ഖ് ആണ് മരിച്ചത്. ഇതോടെ അപകടത്തിലെ മരണസംഖ്യ രണ്ടായി.
ബേപ്പൂർ ഫിഷിംഗ് ഹാർബറിൽ നിർത്തിയിട്ടിരുന്ന ബോട്ടിന്റെ മത്സ്യ സംഭരണ ടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് അപകടമുണ്ടായത്.