കൊയിലാണ്ടി: കൊയിലാണ്ടി നമ്പ്രത്തുകരയിൽ 7 ലിറ്റർ ചാരായവുമായി മധ്യവയസ്കൻ എക്സൈസ് പിടിയിൽ. ഒറോക്കുന്ന് മലയിൽ വീട്ടിൽ സുധീർ (53) ആണ് പിടിയിലായത്.

ചാരായം കൈവശം വെച്ച് കടത്തിക്കൊണ്ടു വരുന്നതിനിടെയാണ് അറസ്റ്റ്. അബ്കാരി നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു.

കൊയിലാണ്ടി എക്സൈസ് റെയ്ഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ കെ.കെ. ശിവകുമാറിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. പ്രിവന്റീവ് ഓഫീസർമാരായ രാകേഷ് ബാബു, അനീഷ് കുമാർ, ദിനോബ്, ഡ്രൈവർ സന്തോഷ് കുമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.