റിയാദ്: കിങ് ഖാലിദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തിൽ പരിക്കേറ്റ ഇന്ത്യക്കാരൻ മരിച്ചു. ഹൈദരാബാദ് സ്വദേശി മുഹമ്മദ് യൂസുഫ് അലി ആണ് മരിച്ചത്.

ഒക്ടോബർ 10 ശനിയാഴ്ചയാണ് ആക്രമണമുണ്ടായത്. ബാഗുകൾക്കായി കാത്തിരിക്കുമ്പോൾ മേൽക്കൂര തകർന്ന് വീണാണ് പരിക്കേറ്റതെന്നാണ് റിപ്പോർട്ട്. ഇദ്ദേഹം കുടുംബത്തോടൊപ്പം ഉംറയ്ക്ക് പോയതായിരുന്നു. 13 അംഗ സംഘത്തിലാണ് എത്തിയത്.

ഭാര്യയും മക്കളും ഉൾപ്പെടെ കുടുംബാംഗങ്ങൾക്കും പരിക്കേറ്റിട്ടുണ്ട്, അവർ ചികിത്സയിൽ തുടരുകയാണ്. മകൻ അമാന് കാൽമുട്ടിനും മറ്റൊരു മകൻ വസേയ്ക്ക് കാലിനും പരിക്ക്. മകൾ മറിയം, ഭാര്യ സമീറ സുരക്ഷിതർ. ബന്ധു ആത്തിയ സുൽത്താനയ്ക്കും പരിക്ക്.

ആക്രമണത്തിൽ ആകെ മരണം 13 ആയി. 309 പേർക്ക് പരിക്ക്. പരിക്കേറ്റവരിൽ 11 പേർ ഇന്ത്യക്കാരാണെന്ന് എംബസി അറിയിച്ചു. 4 സൗദി പൗരന്മാരും, ബംഗ്ലാദേശ്, യുഎസ്, ജോർദാൻ, പാലസ്തീൻ, സിറിയ, സുഡാൻ, ഈജിപ്ത് സ്വദേശികളുമാണ് മരിച്ച മറ്റുള്ളവർ.

മൃതദേഹം നാട്ടിലെത്തിക്കാൻ എല്ലാ സഹായവും നൽകുമെന്ന് റിയാദിലെ ഇന്ത്യൻ എംബസി അറിയിച്ചു.

ഞായറാഴ്ചയും വിമാനത്താവളത്തിലെ ടെർമിനൽ 4ന് നേരെ വീണ്ടും മിസൈൽ ആക്രമണം ഉണ്ടായി.