വടകര: കോട്ടപ്പള്ളിയിൽ മധ്യവയസ്കനെ വീടിന്റെ വരാന്തയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോട്ടപ്പള്ളി സ്വദേശി ചിരികണ്ടോത്ത് ദിവാകരൻ നമ്പ്യാരുടെ മകൻ ദിനൂപ് ടി (49) ആണ് മരണപ്പെട്ടത്.

ഇന്നലെ രാത്രി 9:30-ഓടെയായിരുന്നു സംഭവം. വീടിന്റെ പുറകുവശത്തെ വരാന്തയുടെ സീലിംഗ് ഹുക്കിൽ ദിനൂപിനെ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻതന്നെ വീട്ടുകാർ വടകര ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

ആശുപത്രിയിലെത്തിച്ച ഉടൻ തന്നെ ഡോക്ടർ മരണം സ്ഥിരീകരിക്കുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത് . സംഭവത്തിൽ വടകര പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.