താമരശ്ശേരി : താമരശ്ശേരി  തപാൽ ഓഫിസിനു സമീപത്തെ ലോഡ്ജ് മുറിയിൽ വയനാട് സ്വദേശിയായ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് മേപ്പാടി മേലെ നെല്ലിമുണ്ട സ്വദേശി  പാറമ്മൽ പി. കെ. റഹീം (49) ആണ് മരിച്ചത്. ​ഏതാനും ദിവസങ്ങളായി അദ്ദേഹം ഈ ലോഡ്ജിൽ താമസിച്ചു വരികയായിരുന്നു. മൃതദേഹം കണ്ടെത്തിയതിനെത്തുടർന്ന് താമരശ്ശേരി പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.