ചേമഞ്ചേരി: ചേമഞ്ചേരിയില്‍ ഇന്നലെ വൈകുന്നേരം ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ ആളെ ഇതുവരെ തിരിച്ചറിഞ്ഞില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഏതാണ് അന്‍പത് വയസ് പ്രായം തോന്നുന്ന പുരുഷനാണ് മരിച്ചത്. ചാരനിറത്തിലുളള ഷര്‍ട്ടും നീല നിറത്തിലുളള പാന്റുമാണ് വേഷം. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം അറിയാവുന്നവര്‍ കൊയിലാണ്ടി പൊലീസ് സ്റ്റേഷനില്‍ അറിയിക്കുക. ഫോണ്‍: 04962620236.
ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെ ചേമഞ്ചേരി റെയില്‍വേ സ്‌റ്റേഷന് സമീപത്തായാണ് ട്രെയിന്‍തട്ടി മരിച്ച നിലയില്‍ മൃതദേഹം കണ്ടത്. തലയും ഉടലും വേര്‍പെട്ട നിലയിലായിരുന്നു. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തിയാണ് മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റിയത്.